ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് ശക്തം. 10 സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്.

പഞ്ചാബ്, ഹരിയാന, ദക്ഷിണ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മേഘാലയ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മഞ്ഞ് ശക്തമാണ്. വ്യോമ- റെയിൽ- റോഡ് ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു.
ഡൽഹി വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സർവീസുകൾ സാധാരണ നിലയിലെന്ന് ഡൽഹി വിമാനത്താവളം അറിയിച്ചു. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം.