പാലാ :കടനാട് :19 മക്കളെ പെറ്റൊരമ്മ: ആ 19 മക്കളിൽ ഒരാൾ കുടി ഇന്നലെ യാത്രയായി. മുട്ടം കാക്കൊമ്പ് കിഴക്കേൽ മത്തായി-മറിയം ദമ്പതികളുടെ 19 മക്കളിലെ പത്താമത്തെ മകളാണ് ഇന്നലെ അന്തരിച്ച കടനാട് വള്ളോംപുരയിടം റോസമ്മ (84).

ഒരു കുടിയിൽ 19 മക്കൾ എന്നു കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കുന്ന ഈ കാലഘട്ടത്തിൽ ആ ജൻമ സുകൃതത്തിന്റെ നിറവിലായിരുന്നു റോസമ്മയുടെ ജീവിതം. ഇന്നലെ 84-ാം വയസിലാണ് യാത്രയായത്. ഇനി 19 മക്കളിൽ അവശേഷിക്കുന്നത് അഞ്ചുപേർ മാത്രം.കടനാട് വള്ളോംപുരയിടത്തിൽ പ്രാദേശിക പത്രപ്രവർത്തകനായിരുന്ന ജോസഫ് വള്ളോപുരയിടമാണ് റോസമ്മയെ വിവാഹം കഴിച്ചത്. 16 വർഷം മുമ്പ് പ്രിയതമൻ ജോസഫ് എന്ന അപ്പച്ചൻ റോസമ്മയെയും മക്കളെയും വിട്ടു പിരിഞ്ഞു ചെറുപ്പം മുതലേ കൃഷിയും കൃഷിയിടങ്ങളും റോസമ്മയ്ക്ക് അന്യമായിരുന്നില്ല.
പഠിക്കുന്ന കാലഘട്ടങ്ങളിലും പിന്നീട് വിവാഹം കഴിച്ചയച്ച നീലൂരിലെ വീട്ടിലും പറമ്പിലും പൊന്നുവിളയിക്കാൻ ഈ വളയിട്ട കൈകൾ *കരുത്തുകാട്ടി പ്രാരാബ്ദങ്ങളോട് പടവെട്ടിയുള്ള ജീവിതം ആസ്വാദ്യകരമാക്കി. രണ്ട് ആൺമക്കളും അഞ്ച് പെൺമക്കളുമാണ് റോസമ്മയ്ക്കുള്ളത്.
റോസമ്മയുടെ നിര്യാണത്തിൽ എം.പി. മാരായ ഫ്രാൻസീസ് ജോർജ്ജ്, ജോസ് കെ. മാണി, മാണി സി. കാപ്പൻ എം.എൽ.എ., കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി തുടങ്ങിയവർ അനുശോചിച്ചു. റോസമ്മയുടെ സംസ്ക്കാരം ഇന്ന് 2.30 ന് കടനാട് സെന്റ്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും.
തങ്കച്ചൻ പാലാ
കോട്ടയംമീഡിയാ