Kerala

പാലാ നഗരസഭാ :കോൺഗ്രസിന്റെ ആറ് കൗൺസിലർമാർ രഹസ്യ യോഗം ചേർന്നു :കോൺഗ്രസ് കൗൺസിലർമാരുടെ അവകാശങ്ങൾ ഹനിക്കരുത്

പാലാ :പാലാ നഗരസഭയിലെ സ്വന്തന്ത്രരുടെ പിന്തുണ വാങ്ങുവാൻ യു  ഡി എഫ് ശ്രമിക്കുന്നതിനിടയിൽ കോൺഗ്രസിന്റെ ആറ് കൗൺസിലർമാർ രഹസ്യ യോഗം ചേർന്നു.സ്വതന്ത്രരുമായി ചർച്ച നടർത്തുന്നതിനിടയിൽ കോൺഗ്രസ് അംഗങ്ങളുടെ അവകാശങ്ങൾ ഓർക്കണമെന്നും , അവ പാലിക്കുവാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കണമെന്നുമാണ് കോൺഗ്രസ് കൗൺസിലർമാർ തീരുമാനിച്ചതെന്നാണ് അറിയുവാൻ കഴിഞ്ഞത് .

സ്വതന്ത്രർ വയ്ക്കുന്ന അതിരു കവിഞ്ഞ അവകാശ വാദങ്ങൾ തങ്ങളുടെ സാധ്യതകളെയാണ് ഇല്ലാതാക്കുന്നതെന്ന്  യോഗത്തിൽ ചർച്ചകൾ ഉയർന്നതായി സൂചനകളുണ്ട് .ആദ്യ അവസരങ്ങൾ സ്വതന്ത്രർ കൊണ്ട് പോകുമ്പോൾ അവസാനക്കാരായി വരുന്ന തങ്ങൾക്ക് സ്വതന്ത്രർ പിന്തുണ തരുമെന്ന് എന്താണ് ഉറപ്പെന്നും  പല കൗൺസിലർമാരും ആശങ്കപ്പെട്ടതായും അറിയാൻ.

അതേസമയം രഹസ്യ യോഗം കൂടിയതറിഞ്ഞു കോൺഗ്രസ് കൗൺസിലർമാരെ ബന്ധപ്പെട്ടപ്പോൾ തങ്ങൾ സ്വയം പരിചയപ്പെടാനും ; തെരെഞ്ഞെടുപ്പ് കണക്കുകൾ പങ്ക് വയ്ക്കാനും ആണ് കൂടിയതെന്നാണ്  അഭിപ്രായപ്പെട്ടത്.കോൺഗ്രസ് ഡി സി സി ഭാരവാഹികൾക്ക് പാലായിലെ രാഷ്ട്രീയം അത്ര വശമില്ലെന്നും യോഗത്തിൽ വിമർശനമുണ്ടായി .തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് പിന്തുണ വാങ്ങിയവർ സ്വാഭാവികമായും യു  ഡി എഫിനെ പിന്തുണയ്‌ക്കേണ്ടവരാണെന്നും ;അത് കിട്ടുന്നില്ലെങ്കിൽ പിന്നെ  എങ്ങനെ സ്വതന്ത്രരെ വിശ്വസിക്കുമെന്നും ചർച്ചകളുണ്ടായി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top