നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു.

കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി.ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം.