Kerala

എരുമേലിയിലെ പൗരാണികമായ കുടുംബത്തിൽ നിന്നും ഓട്ടുരുളി മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ

കോട്ടയം: എരുമേലിയിലെ പൌരാണികമായ കുടുംബത്തിൽ നിന്നും ഓട്ടുരുളി മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് പാമണി സാതിരതടി സ്ട്രീറ്റിൽ മോഹനൻ ഗണേഷനെ(55)യാണ് എരുമേലി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എരുമേലി തെക്ക് വില്ലേജിൽ എരുമേലി ടൌൺ ഭാഗത്തുള്ള പുത്തൻവീടിനു സമീപത്തെ അയ്യപ്പൻ താമസ്സിച്ച് വന്നിരുന്നതായി എൈതിഹ്യമുള്ള, ഭക്തന്മാർദർശനത്തിനായി വന്നിരുന്ന വീട്ടിലാണ് പ്രതി മോഷണ ശ്രമം നടത്തിയത്.

ഈ കുടുംബം തലമുറകളായി കാത്ത് സൂക്ഷിച്ച് വന്നിരുന്ന കാണിക്ക സ്വീകരിക്കുന്ന ഓട്ടുരുളിയിൽ നിന്ന് പണം മോഷ്ടിക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഗ്രില്ലിട്ട ശേഷം പൂട്ടി വച്ചിരുന്ന ഓട്ടുരുളിയിൽ നിന്നും പ്രതി കമ്പ് കൊണ്ട് പണം എടുക്കുവാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 16 ന് വൈകിട്ട് ഏഴിനു വീട്ടുടമസ്ഥയും മറ്റും കാണുകയും പ്രതി ഓടിരക്ഷപ്പെടുകയും ആയിരുന്നു. വീട്ടുടമസ്ഥയുടെ പരാതിയിൽ എരുമേലി പോലീസ് ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും വിശദമായ അന്വേഷണത്തിൽ സമീപപ്രദേശത്തെ ഷോപ്പിൽ ജോലിക്കായി വന്ന ആൾ ആണെന്ന് മനസ്സിലാക്കുകയും തിടുക്കത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എസ്.ഐ അരുൺ.എസ്.ഐ രവി പി കെ, സിവിൽ പൊലീസ് ഓഫിസർ റോബിൻ തോമസ് എന്നിവരുടെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top