കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്ന് സിയാൽ അറിയിച്ചു. ലാൻഡിങ്ങിന് ശേഷം വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു.

അടിയന്തര ലാൻഡിങ്ങിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നതിനാൽ വൻ ദുരന്തത്തെ ഒഴിവായി. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു.