തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി. പദ്ധതികളും പരിപാടികളും രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് മന്ത്രി സഭാ യോഗത്തിലാണ് പൊതുനിർദേശം വെച്ചത്. പാതിവഴിയിൽ നിൽക്കുന്നതോ നടപ്പാക്കാനുള്ളതോ ആയ പരിപാടികളാണ് രണ്ട് മാസത്തിനകം തീർക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നേരത്തെ വരാനിടയുണ്ടെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിലാണ് നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചത്.