കോഴിക്കോട്: ബെെക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ബെെക്ക് ഓടിച്ചിരുന്ന കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് സ്വദേശി ജുബെെദ് എന്നിവരാണ് മരിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് റോഡിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.

അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബെെക്കുകൾ അമിതവേഗതത്തിലാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു.