Kottayam

പാലായിലെ സ്വതന്ത്രരുടെ പിന്തുണ നേടുന്നത് ബ്രിട്ടീഷ് കാരുടെ പക്കൽ നിന്നും സ്വാതന്ത്യം നേടിയതിനെക്കാൾ കഠിനം

പാലാ: പാലാ നഗരസഭയിലെ നാല് സ്വതന്ത്രരുടെ പിന്തുണ നേടുന്നത് ബ്രിട്ടീഷുകാരുടെ പക്കൽ നിന്നും സ്വാതന്ത്രൃം നേടിയതിനെക്കാൾ കഷ്ടമെന്ന് ഇപ്പോൾ യു.ഡി.എഫിനും എൽ.ഡി.എഫിനും മനസിലായി തുടങ്ങി. കാലാകാലത്തോളം തങ്ങളുടെ കൂടെ നിന്ന കൗൺസിലർമാരെ തള്ളി പറഞ്ഞു കൊണ്ട് സ്വതന്ത്രരെ വളർത്തുന്ന നിലപാടിലേക്ക് തങ്ങൾ മാറണമെന്നാണ് സ്വതന്ത്രർ പറഞ്ഞു വരുന്നത്.

ആദ്യ മൂന്ന് വർഷത്തേക്ക് തങ്ങൾക്ക് ചെയർമാൻ സ്ഥാനവും ,വൈസ് ചെയർമാൻ സ്ഥാനവും വേണമെന്നാണ് സ്വതന്ത്രർ പറയുന്നത്.അങ്ങിനെ വന്നാൽ തങ്ങളുടെ കൂടെയുള്ള കൗൺസിലർമാരെ സംരക്ഷിക്കാൻ സാധിക്കാത്ത അവസ്ഥ വന്നു ചേരുമെന്നുള്ളത് ഇരുമുന്നണികളെയും ഖിന്നരാക്കുന്നു. ഇന്നലെ തന്നെ ഒരു സ്വതന്ത്രൻ പറഞ്ഞത് ഇതെ …സി.പി.എം ൻ്റെ ജില്ലാ സെക്രട്ടറിയേറ്റ് മെംബർ ലൈനിലുണ്ട് എന്നാണ് .തുടർന്ന് ഇയാൾ ഫോൺ ഉയർത്തി കാണിക്കുകയും ചെയ്തു.

അതുകൊണ്ട് തന്നെ 10 അംഗങ്ങളുള്ള കേരളാ കോൺഗ്രസ് മടുത്ത് കഴിത്തു. രണ്ട് അംഗങ്ങളുള്ള സി.പി.എമ്മിനോടും പഴയ കാമരാജ് മറുപടിയാണ് സ്വതന്ത്രർ പറയുന്നത് പാർക്കലാം. …

എന്നാൽ യു.ഡി.എഫ് പ്രാദേശിക നേതത്വം സംസ്ഥാന നേതൃത്വവുമായി കടുത്ത കൂടിയാലോചനയിലാണ്. അവരുടെ നീക്കത്തിന് നിയമ പോരാട്ടങ്ങളുടെ പിൻബലം വേണ്ടതിനാൽ അവർക്ക് വളരെയധികം കൂടിയാലോചിക്കേണ്ടതുമുണ്ട്.ഇതിനിടെ സ്വതന്ത്രരുടെ സ്ഥിരം നമ്പരായ ഭക്തിയും രാഷ്ട്രീയവും ഇടകലർത്തിയുള്ള നീക്കങ്ങളും സജീവമാണ്.

തങ്കച്ചൻ പാലാ

കോട്ടയം മീഡിയ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top