Kerala

IFFK പ്രതിസന്ധി വേദനാജനകം, ബോധപൂർവ്വം സൃഷ്‌ടിച്ച പ്രശ്നം; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ പലസ്തീനിൽ നിന്നുൾപ്പെടെയുള്ള 19 സിനിമകൾക്ക് അനുമതി നൽകാത്ത കേന്ദ്രനിലപാടിനെതിരെ സംസ്ഥാനം. വിലക്ക് രാഷ്ട്രീയ അജണ്ടയെന്നും സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയെന്നുമാണ് സാംസ്കാരികമന്ത്രി സജി ചെറിയാന്റെ പ്രതികരണം. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി ആലപ്പുഴയിൽ പ്രതികരിച്ചു.

ലോകത്തെ തന്നെ മാതൃകാപരമായ മേള ഐഎഫ്എഫ്കെ. 29 എഡിഷനുകളിൽ ഇല്ലാത്ത പ്രശ്നം ആണിപ്പോൾ. ബോധപൂർവ്വം കേന്ദ്രത്തിന്റെ അറിവോടെ സൃഷ്‌ടിച്ച പ്രശ്നമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സിനിമകളുടെ അനുമതി ആദ്യം തന്നെ നിഷേധിച്ചു. സിനിമകളുടെ ആവശ്യകത അറിയിച്ചപ്പോൾ 189 എണ്ണത്തിന് അനുമതി കിട്ടി. ഇനി 19 സിനിമകൾക്ക് കൂടി അനുമതി ലഭിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top