പൊൻകുന്നം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിങ്കളാഴ്ച വൈകീട്ട് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി. സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദർശനം നടത്തി വഴിപാടുകൾക്കുശേഷം ജഡ്ജിയമ്മാവൻ നടയിൽ അടവഴിപാട് നടത്തി.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ കേസുകളിൽ പെടുന്നവർ വഴിപാട് നടത്താനെത്താറുണ്ട്. മുൻപ് ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത്, തമിഴ് നടൻ വിശാൽ തുടങ്ങി നിരവധി പ്രമുഖർ എത്തിയിട്ടുണ്ട്.