Kottayam

പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ടോമി മാടപ്പള്ളി രാജിവെച്ചു

 

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ്സ് പാർട്ടിക്കുണ്ടായ പരാജയത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ടോമി മാടപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനവും യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനവും രാജിവെച്ചു. 2020 ൽ 5 വാർഡ് മെമ്പർമാരും 2 ബ്ലോക്ക് മെമ്പർ മാരും പാർട്ടിക്ക്
ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചത് മണ്ഡലം പ്രസിഡൻ്റിൻ്റെ
കഴിവ് കേടാണെന്നും വ്യക്തി വൈരാഗ്യം മൂലം 1 – ാം വാർഡിൽ മറ്റാരും സീറ്റ് ആവശ്യപ്പെടാഞ്ഞിട്ടും മുൻ മെമ്പർക്ക് സീറ്റ് നൽകാതെ പുകച്ച് പുറത്ത് ചാടിച്ചു എന്നും ഈ വിവരം ഡിസിസി അറിഞ്ഞിട്ട് പോലുമില്ലാഎന്നും അവർക്ക് ജനപിന്തുണ ഉള്ളതുകൊണ്ട് ജയിച്ചു എന്നും ടോമി ആരോപിച്ചു.

തനിക്ക് ഉളുപ്പുള്ളത് കൊണ്ട് രാജിവെക്കുന്നുവെന്നും ഇല്ലാത്തവൻ കടിച്ച് തൂങ്ങിക്കോട്ടെയെന്നും 46 വർഷമായി കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നും താൻ കോൺഗ്രസ്സ് പാർട്ടിക്കെതിരെ വോട്ട് ചെയ്തു എന്ന് മണ്ഡലം പ്രസിഡൻ്റ് കുപ്രചരണം നടത്തിയാൽ സ്വമേധയാ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ അപേക്ഷ നൽകി പ്രതിഷേധിക്കുമെന്നും ടോമി മാടപ്പള്ളി പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top