പാലാ :പാലാ തെക്കേക്കരയിൽ നിന്നും വീണ്ടും അത്ഭുതങ്ങൾ സംഭവിക്കുന്നു .അടിയന്തിരാവസ്ഥ കാലത്ത് അതിനെതിരെയുള്ള പോസ്റ്റർ വിപ്ലവം തുടങ്ങിയത് പാലാ തെക്കേക്കരയിൽ നിന്നായിരുന്നു .നാവടക്കൂ പണിയെടുക്കൂ എന്നുള്ള ഇന്ദിരാഗാന്ധി സൂക്തങ്ങൾ നേടെല്ലാം നിറഞ്ഞപ്പോൾ നാവടക്കാൻ തൊഴിലാളി അടിമകളല്ല എന്ന കൈയെഴുത്ത് പോസ്റ്റർ പാലായിലാകെ പതിപ്പിച്ചത് പാലാ തെക്കേക്കരയിലെ സിപിഎം പ്രവർത്തകരായിരുന്നു .

അന്ന് സി സി ടി വി യൊന്നും ഇല്ലായിരുന്നു .രാത്രിയിൽ പോസ്റ്ററും പശയുമായി മീനച്ചിലാറ്റിൽ കൂടി നടക്കും :സെന്റ് തോമസ് സ്കൂളിന്റെ ഭാഗത്ത് വരുമ്പോൾ മിന്നായം പോലെ പോസ്റ്റർ ഒട്ടിക്കും സ്ഥലം വിടും .വെള്ളാപ്പാട് ;സെന്റ് തോമസ് കോളേജ് ;അരുണാപുരം ഭാഗം വരെ ഒട്ടിക്കും .തിരിച്ചു വന്നു യൂണിവേഴ്സൽ തീയേറ്ററിന്റെ പിറകിൽ കൂടി കയറി ടൗൺ ആകെ ഒട്ടിക്കും .പിന്നെ ളാലം തോട്ടിലൂടെ കയറി ളാലം ജങ്ഷൻ ഒട്ടിക്കും.അങ്ങനെ സാഹസീകതയ്ക്കു പേര് കേട്ട നാടാണ് പാലാ തെക്കേക്കര.
1975 ൽ തന്നെ മാണി എന്ന ചുമട്ടു തൊഴിലാളിയെ മർദ്ദിച്ചു കണി സ്ഥലമാണ് പാലാ തെക്കേക്കര ;അന്ന് ആ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സമരത്തിൽ മണർ കാട്ട് അപ്പച്ചൻ പ്രസംഗിച്ചതും ഒക്കെ വൻ വിവാദമായിരുന്നു .
1985 ൽ കരുണാകര ഭരണത്തിനെതിരെ ഡി വൈ എഫ് ഐ മന്ത്രിമാരെ തെരുവുതടയൽ സമരം നടത്തിയപ്പോൾ അന്നത്തെ ധനകാര്യ മന്ത്രി കെ എം മാണിയെ ഒരു ചടങ്ങിൽ കൊഴുവനാലിൽ വച്ച് തടയുവാൻ തീരുമാനിച്ചു .അന്ന് മൊബൈൽ ഇല്ലാത്ത കാലമായതിനാൽ പാലാ തെക്കേക്കരയിലുള്ളവർ സൈക്കിളിൽ രാമപുരത്തും ,മരങ്ങാട്ടുപള്ളിയിലും പോയി വിവരം അറിയിച്ചു .മുത്തോലി കടവിൽ കേന്ദ്രീകരിക്കാൻ നിർദ്ദേശം പോയപ്പോൾ മുത്തോലി കടവിൽ കണ്ടത് 500 ഓളം വരുന്ന ജനക്കൂട്ടമാണ് .ഭാഗ്യത്തിന് അന്ന് ലാത്തിച്ചാർജ് നടന്നില്ലെങ്കിലും അതിനു ഊടും പാവുമായി പ്രവർത്തിച്ചത് പാലാ തെക്കേക്കരയിലെ സഖാക്കളായിരുന്നു .ഗിരീഷ് ;ചാച്ചൻ രവീന്ദ്രൻ ;ഷാർലി മാത്യു ;കണ്ണാടി രാജു ;കാരാങ്കൽ രാജു എന്നിവരൊക്കെ അന്ന് ഡി വൈ എഫ് ഐ നേതാക്കളായിരുന്നു .
2000 ലെ തദ്ദേശ തെരെഞ്ഞടുപ്പിൽ സിപിഐ(എം) നേതാവായിരുന്ന അഡ്വ സുനിലിനെ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ തോൽപ്പിച്ച് വിജയക്കൊടി പാറിച്ചത് ബിനു പുളിക്കക്കണ്ടമായിരുന്നു .അതിനു ശേഷം 2018 ൽ ലഭിക്കുമായിരുന്ന ചെയർമാൻ പദവി അന്ധമായ ജോസ് കെ മാണി വിരോധത്തിലൂടെ കളഞ്ഞു കുളിച്ചതും ബിനു തന്നെ ആയിരുന്നു .തെക്കേക്കര അന്നും പ്രസിദ്ധമാവുകയായിരുന്നു .ഇന്നും ബിനു പുളിക്കക്കണ്ടം പ്രസിദ്ധനായി തന്റെ സഹോദരന്റെയും ;മകളുടെയും കൗൺസിലർ സ്ഥാനങ്ങളുടെ ഊടും പാവും ബിനു തന്നെ ആയിരുന്നു .
ഇപ്പോൾ സ്വന്തം മകളെ ചെയർപേഴ്സൺ ആക്കുന്നതിന്റെ വക്ക് വരെ എത്തി നിൽക്കുമ്പോൾ മായാ രാഹുൽ എന്ന സ്വരതന്ത്രയുടെ നിലപാടിനും അർത്ഥ തലങ്ങൾ ഏറെയുണ്ട് .ദിയ ബിനു എന്ന 21 കാരി ചെയർപേഴ്സൺ ആയാൽ വൈസ് ചെയർമാൻ സ്ഥാനം മായ രാഹുലിന് ലഭിച്ചാൽ സഭ പലപ്പോഴും നിയന്ത്രിക്കുന്നത് .മായാ രാഹുൽ ആയിരിക്കും .പഠനാവശ്യങ്ങൾക്കായി ദിയയ്ക്കു മാസങ്ങളോളം മാറി നിൽക്കേണ്ടി വരുമ്പോൾ ചെയർപേഴ്സന്റെ അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ടത് വൈസ് ചെയർപേഴ്സണാണ് .ഇനി വൈസ് ചെയർ പേഴ്സനും ഇല്ലെങ്കിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാകും സഭ നിയന്ത്രിക്കുക .അങ്ങനെ ഒരിക്കൽ സാവിയോ കാവുകാട്ട് സഭ നിയന്ത്രിച്ചിട്ടുണ്ട് .ചെയർപേഴ്സൺ ജോസിൻ ബിനോയും ,വൈസ് ചെയർമാൻ സിജി പ്രസാദും ഒരു ചടങ്ങിന് പോയപ്പോൾ സാവിയൊ കാവുകാട്ട് ആണ് സഭ നിയന്ത്രിച്ചിരുന്നത് .
അങ്ങനെ വരുമ്പോൾ പാലാ നഗരസഭ ബിബിമാദി (ബിനു ;ബിജു ;മായ ;ദിയ )സഖ്യത്തിന്റെ പിടിയിലാകും വരുക .അങ്ങനെയൊരു നീക്കത്തിന് യു ഡി എഫ് തയ്യാറാവുമോ ..?തയ്യാറായേ പറ്റൂ എന്നാണ് ആനുകാലിക രാഷ്ട്രീയ സാഹചര്യം സൂചിപ്പിക്കുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ