Kerala

പാലാ നഗരസഭയിൽ താമര വിരിയുമോ ..?സ്വതന്ത്രർ ഉണ്ടാവുമോ ..?കണക്ക് കൂട്ടലും കിഴിക്കലും തകൃതി

പാലാ :പാലായങ്കം :19_നഗരസഭയിൽ താമര വിരിയുമോ …?വിരിയും എന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത് .പതിനഞ്ചാം വാർഡിൽ നിന്നും ബിജെപി ക്ക് കൗൺസിലർ ഉണ്ടാവുമെന്ന് ബിജെപി കേന്ദ്രങ്ങൾ ശുഭ പ്രതീക്ഷയിലാണ് .

പാലാ നഗരസഭയിൽ സ്വതന്ത്രർ ഉണ്ടാവുമോ എന്നുള്ളതും തർക്ക വിതർക്കങ്ങൾ പൊടി പൊടിക്കുകയാണ്.മൂന്നു സ്വതന്ത്രർ ഉണ്ടാവുമെന്ന് പറയുമ്പോൾ ;അല്ല നാലുപേർ ഉണ്ടാവുമെന്ന് ഒന്നാം വാർഡിലുള്ളവരും പറയുന്നു .ഒന്നും ,പതിനാലും വാർഡുകളിൽ സ്വതന്ത്രർ വിജയിക്കുമെന്നും പറയുന്നവർ ഏറെയാണ് .

ഏതായാലും നാക്കിന് നീളവും ,കരിയുമുള്ള മാണി സി കാപ്പൻ യു  ഡി എഫിന് 14 സീറ്റും അധികാരവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത് .അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ഇത് വരെ തെറ്റിയിട്ടില്ല എന്നതും സ്മരണീയമാണ് ,.രാമപുരം പഞ്ചായത്ത് നില നിർത്തി ;പാലാ നഗരസഭ പിടിച്ചെടുക്കുമെന്നാണ് മാണി സി കാപ്പൻ എം എൽ എയുടെ പ്രഖ്യാപനം .

എന്നാൽ ജോസ് കെ മാണി വർധിച്ച ഭൂരിപക്ഷത്തോടെ എൽ ഡി എഫ് പാലാ നഗരസഭാ നിലനിർത്തുമെന്നാണ് പറഞ്ഞിട്ടുള്ളത് .അതേസമയം തിളക്കം കുറഞ്ഞ സ്ഥാനാർഥി പട്ടികയാണ് എൽ ഡി എഫിന്റെ ന്യൂനത ;അതിനെ മറികടക്കാൻ തിളക്കമുള്ള സ്ഥാനാർഥി പട്ടിക യു ഡി എഫ് വച്ചിട്ടുമില്ല.ഉദാഹരണം 26;10 വാർഡുകൾ.കണ്ടു മടുത്ത മുഖങ്ങൾ എൽ ഡി എഫ് സ്ഥാനാർഥി പട്ടികയുടെ തിളക്കം കെടുത്തിയെങ്കിലും ;പാലാ കുഞ്ഞാണ്ട കോൺഗ്രസിലെ രണ്ട് വയോധിക കളുടെ  തോൽവിയും ടൗണിൽ സംസാരമായിട്ടുണ്ട് .

എൽ ഡിഫിന്റെ ഉറച്ച സീറ്റുകളിൽ ആദ്യം പറയുന്നത് വാർഡ് 26 ആണ് അവിടെ റോയി ഫ്രാൻസിസ് വിജയം ഉറപ്പിച്ചെന്നാണ് ജന സംസാരം .യു  ഡി എഫ് വിട്ടുകൊടുക്കാൻ തയ്യാറല്ല വാർഡ് 9 സിജി ടോണി വിജയം ഉറപ്പിച്ചെന്നു അവരും പറയുന്നു .പുളിക്കക്കണ്ടം മേഖല നാലും(ബിബിമാദ) പിടിച്ചെടുക്കുമെന്നു പറയുമ്പോൾ 19 വിട്ടു പിടിച്ചാൽ മതിയെന്ന് പറയുന്ന യു  ഡി എഫുകാരും ധാരാളമുണ്ട് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top