ഉഴവൂർ കുടുക്കപ്പാറയിൽ മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയ ടിപ്പർ ലോറി ഇടിച്ച് പാട്ടുപാറയിൽ സ്വദേശി അമൽ (23) ആണ് മരിച്ചത്.

ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.അനധികൃത മണ്ണെടുപ്പ് നടക്കുന്ന മേഖലയിലൂടെയാണ് ടിപ്പർ ലോറി സഞ്ചരിച്ചതെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിന്റെ വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

മരണ കാരണം സംബന്ധിച്ചും ലോറിയുടെ അനുമതികളുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നു.