കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ വിചാരണക്കോടതി മാത്രമാണ് കുറ്റവിമുക്തനാക്കിയതെന്നും തുടര്‍ നടപടികള്‍ ഇനിയുമുണ്ടെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

സുപ്രീം കോടതി വിധി വരുന്നതുവരെ തന്റെ മുന്നില്‍ ദിലീപ് പ്രതി തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് നേരെയാണ് വിരല്‍ ചൂണ്ടിയത്.
അതാണ് തങ്ങള്‍ എല്ലാവരും മുഖ വിലയ്ക്കെടുത്തിരിക്കുന്നത്. കേസില്‍ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

റിപ്പോര്‍ട്ടറിന്റെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.