കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ പ്രചാരണ വാഹനത്തിൽ നിന്നും തെന്നി വീണ് കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിന് പരുക്ക്.

പ്രസംഗം കഴിഞ്ഞു ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ജനറേറ്ററിന് മുകളിലേക്കാണ് ജയന്ത് വീണത്. വാരിയെല്ലിന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ജയന്ത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിക്കുമ്പോൾ പ്രതീക്ഷയോടെയാണ് മുന്നണികളും സ്ഥാനാർഥികളും.

നിശബ്ദ പ്രചാരണമായ നാളെ വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർത്ഥികളും മുന്നണികളും.