കൊല്ലം: കൊല്ലം കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന നിരവധി വള്ളങ്ങൾക്ക് തീപിടിച്ചു. അപകടത്തിൽ ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവും പൂർണമായി കത്തിനശിച്ചു. ആളപായമില്ല.

ഇന്ന് പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിന് അടുത്താണ് സംഭവം. ട്രോളിംഗ് ബോട്ടുകൾ അല്ലാത്ത, ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണ് അഗ്നിക്കിരയായത്.
കുളച്ചൽ, പൂവാർ സ്വദേശികളുടെ വള്ളങ്ങളാണ് കത്തിനശിച്ചതെന്നാണ് പ്രാഥമിക വിവരം. കായലിൽ സ്ഥാപിച്ചിരുന്ന ചീനവലകൾക്കും തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായി.
