തിരുവനന്തപുരം: റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം.

ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30 )ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് ബുള്ളറ്റിൽ വരുന്ന സമയത്താണ് അപകടം നടന്നത്.

പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് ആകാശ് വീണത്.