മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മണ്ണാര്‍ക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) പൊലീസ് പിടിയിൽ.

മനോരോഗ ചികിത്സയുടെ മറവില്‍ ആണ് ക്ലിനിക്ക് നടത്തിപ്പുകാരനായ ഇയാൾ ചികിത്സക്ക് കൊണ്ടുവന്ന കുട്ടിയെ പീഡിപ്പിച്ചത്.
പെരിന്തല്‍മണ്ണ -പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിലാണ് ചികിത്സ നടത്തിയിരുന്നത്. തുടര്‍ചികിത്സക്ക് കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യം നേരിടുന്നത്.

2024 ഒക്ടോബറില്‍ കുട്ടിയുടെ മുത്തശ്ശിയാണ് ആദ്യമായി കുട്ടിയെ ചികിത്സക്ക് കൊണ്ടുവന്നത്.