പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷിച്ച ഡിവൈഎഫ്‌ഐയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്.

ഡിവൈഎഫ്‌ഐ പ്രവർത്തകർ പടക്കം പൊട്ടിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു മുന്നിലാണെന്നും അങ്ങനെയെങ്കിലും അയാളുടെ കാത് തുറക്കട്ടെയെന്നും ജനീഷ് പറഞ്ഞു.
നിരവധി പീഡന പരാതികൾ ലഭിച്ചിട്ടും തീവ്രത അളക്കാൻ ആളെ നിശ്ചയിച്ച ആളാണ് പിണറായി വിജയൻ. പൊതിച്ചോറിനെ ഡിവൈഎഫ്‌ഐ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നതാണ് ഇന്നലെ ഹോസ്ദുർഗ് കോടതിക്ക് മുന്നിൽ കണ്ടത്.

ഡിവൈഎഫ്‌ഐയുടെ പടക്കം പൊട്ടിക്കൽ സ്വയം ട്രോളുന്നതിനു തുല്യമാണെന്നും ജനീഷ് പറഞ്ഞു.