മണിയംകുന്ന് സെൻ്റ്.ജോസഫ് യു.പി. സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.

പ്രത്യേകം കൂടിയ അസംബ്ലിയിൽ ഭിന്നശേഷിയുള്ളവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ചും, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിലൂടെ സമൂഹം കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ന് രാത്രി കുട്ടികൾ ഭവനങ്ങളിൽ ദീപം തെളിയിക്കും. കുട്ടികൾക്കായി പ്ലകാർഡ് നിർമ്മാണം, പേസ്റ്റർ രചന മത്സരം എന്നിവ നടത്തി.ഹെഡ്മിസ്ട്രസ് മഞ്ജുമോൾ ജോസഫ് ഭിന്നശേഷി ദിനസന്ദേശം നൽകി.
