Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; കോടതിയിലെത്തി കീഴടങ്ങാൻ സാധ്യത

വയനാട്: ലൈംഗികപീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കോടതി വിധിക്ക് പിന്നാലെ രാഹുലിനെ കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയുള്ള പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് സൂചന. രാഹുലിനെതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇന്നലെ രം​ഗത്ത് വന്നിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് കീഴടങ്ങിയേക്കും എന്നാണ് റിപ്പോർട്ട്. രാഹുൽ കർണാടകയിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന്റെ നി​ഗമനം.

കർണാടകയിൽ നിന്നും വയനാട്ടിലേക്ക് എത്തുന്ന രാഹുൽ വയനാട്ടിലെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. കൽപ്പറ്റ കോടതിയിലാകും രാഹുൽ കീഴടങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top