പാലാ :പുതുപ്പള്ളിയുടെ പ്രിയ എം എൽ എ ചാണ്ടി ഉമ്മൻ വോട്ടഭ്യർത്ഥിക്കാൻ എത്തുമെന്ന് അറിഞ്ഞപ്പോൾ പ്രവർത്തകർക്കും ആവേശമായി .പെട്ടെന്നുള്ള അറിയിപ്പായിരുന്നു .അതുകൊണ്ടു തൊട്ടടുത്തൊക്കെ ഉണ്ടായിരുന്ന പ്രവർത്തകരാണ് ഓടി കൂടിയത്.വന്നപ്പോഴേ സ്ഥാനാർഥി സതീഷ് ചൊള്ളാനിക്ക് നേരെ കൈനീട്ടി.സതീഷ് ചൊള്ളാനി ചാണ്ടി ഉമ്മാന്റെ കരം ഗ്രഹിച്ചു.

എന്നാൽ തുടങ്ങിയേക്കാം ,എനിക്ക് തിരുവനന്തപുരം പോകാനുള്ളതാ എന്ന് പറഞ്ഞു ചാണ്ടി ഉമ്മൻ സ്ഥിര പരിചിതനെ പോലെ ഫ്ലാറ്റിന്റെ ഓരോ നിലയിലും ഓട്ട പ്രദക്ഷിണം തുടങ്ങി .കുറച്ചു വാക്കുകളിലെ സംസാരമുള്ളൂ .സതീഷ് സാറിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ വന്നതാ.അപ്പോൾ സഹായിക്കണേ ..കൂടുതൽ സംസാരമില്ല .ചെറുപ്പത്തിന്റെ ചുറുചുറുക്ക് നടപ്പിലും എടുപ്പിലുമുണ്ട് .
ഫ്ലാറ്റിന്റെ സ്റ്റെപ്പുകൾ ഓടി കയറിയാണ് പോകുന്നത് . കൂടെയെത്താൻ പ്രവർത്തകർ വിഷമിച്ചതൊന്നും ചാണ്ടി ഉമ്മൻ അറിയുന്നില്ല .ബെൽ അടിച്ചൊരു 30 സെക്കന്റ് കഴിഞ്ഞിട്ടും വാതിൽ തുറന്നില്ലെങ്കിൽ ;ആള് കാണിയേലാ ;പുറത്ത് വച്ചേയ്ക്കാം ..അഭ്യർത്ഥന പുറത്ത് വച്ച് ചാണ്ടി ഉമ്മൻ അടുത്ത റൂമിന്റെ മുന്നിലേക്ക് പോയി .

ചാണ്ടി ഉമ്മന്റെ തിരിച്ചിറക്കം സ്റ്റെപ്പിലൂടെ തന്നെ ലിഫ്റ്റിൽ ഇറങ്ങാം എന്ന് പറഞ്ഞതൊന്നും ചാണ്ടി ഉമ്മൻ അറിഞ്ഞില്ല പത്തോളം നിലകൾ അദ്ദേഹം സ്റ്റെപ്പിലൂടെ തന്നെ ഇറങ്ങി .പാലാ നഗരസഭാ പത്തൊൻപതാം വാർഡിലെ സ്ഥാനാർഥി പ്രൊഫസർ സതീഷ് ചൊള്ളാനീയും , ഭാര്യ ചന്ദ്രിക ദേവിയും കൂടെ ഉണ്ടായിരുന്നു .താഴെ വന്നതും എല്ലാവരോടുമായി യാത്ര പറഞ്ഞു ചാണ്ടി ഉമ്മൻ പോയപ്പോൾ പ്രവർത്തകരിലും ആവേശം ഏറി.ഇന്ന് വൈകിട്ടല്ലേ തിരുവഞ്ചൂർ വരുന്നതെന്ന പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്ന് സ്ഥാനാർഥി സതീഷ് ചൊള്ളാനി ഉത്തരം നൽകി.വൈകിട്ടത്തെ യോഗം വിജയിപ്പിക്കുന്നതിലായി പിന്നെയുള്ള ചർച്ചകൾ.