തെന്നിന്ത്യൻ സൂപ്പർ നായിക സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി.

തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള സദ്ഗുരുവിൻ്റെ ഈശ ഫൗണ്ടേഷൻ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വച്ച് രാവിലെയാണ് വിവാഹ ചടങ്ങുകൾ നടന്നത്. മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് തങ്ങളുടെ ബന്ധം സമാന്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൻ്റെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് വിവാഹ വിവരം ഔദ്യോഗികമായി അറിയിച്ചത്.

01.12.2025 എന്ന ലളിതമായ അടിക്കുറിപ്പാണ് സമാന്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതോടെ 2024 മുതൽ പ്രചരിച്ചിരുന്ന പ്രണയ ഗോസിപ്പുകൾക്ക് വിരാമമായി.