ആലപ്പുഴ; ദേശീയപ്പാതയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുമാപുരം സ്വദേശികളായി ഗോകുല്‍, ശ്രീനാഥ് എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയന്‍ ബാങ്കിനു സമീപമായിരുന്നു അപകടം.
ഹരിപ്പാട്ടെ ഹോട്ടലില്‍നിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.