Kottayam

ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

പാലാ: പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തി പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗിന്റെ പ്രാഥമികഘട്ട നോക്കൗട്ട് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ മൂന്നു സോണുകളായി തിരിച്ച് നോകൗട്ട് മത്സരങ്ങൾ നടത്തി അതിൽ നിന്നും യോഗ്യത നേടുന്ന ആറ് ടീമുകളെ ഉൾപ്പെടുത്തിയാണ് ലീഗ് ടൂർണമെന്റ് നടത്തപ്പെടുക. ടൂർണമെന്റിലെ നോകൗട്ട് മത്സരങ്ങൾ അരുവിത്തറ സോണിൽ തിങ്കളാഴ്ചയും, കുറവിലങ്ങാട് സോണിൽ ചൊവ്വാഴ്ചയും നടത്തപ്പെടും. യോഗ്യത നേടുന്ന ആറ് സ്കൂൾ ടീമുകൾ പരസ്പരം ഹോം-എവേ ക്രമത്തിൽ രണ്ടുതവണ വീതം ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും.

പാലാ സോണിലെ മത്സരങ്ങൾ ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ട്മേടയിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലു കാലായിൽ അധ്യക്ഷത വഹിച്ചു. പാലാ സെന്റ് തോമസ് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. റെജി തെങ്ങുംപള്ളി, സെന്റ് തോമസ് കോളേജ് കായിക വിഭാഗം മേധാവി ഡോ. ആശിഷ് ജോസഫ്, ഡോ. ബോബൻ ഫ്രാൻസിസ്, ജിബി തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പാലാ സോണിൽ നിന്നും സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പാലാ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാട് എന്നിവർ ലീഗ് റൗണ്ടിലേക്ക് യോഗ്യത നേടി. പാലാ സെന്റ് തോമസ് കോളേജിലെ സ്പോർട്സ് മാനേജ്മെന്റ് വിദ്യാർത്ഥികളാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ഇനങ്ങളിൽ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top