രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുണ്ടാകുന്നത് തൻ്റെ രാഷ്ട്രീയ ഭാവിയെ തകർക്കുമെന്ന് രാഹുൽ പറഞ്ഞതായി പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.

ഗർഭച്ഛിദ്രത്തിനായുള്ള മരുന്ന് രാഹുലിൻ്റെ സുഹൃത്താണ് ബെംഗളൂരുവിൽ നിന്ന് എത്തിച്ചതെന്നും മരുന്ന് കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസെടുത്തു. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തു. ഗർഭചിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്.

നിർബന്ധിത ഗർഭച്ഛിദ്രത്തിന് തെളിവുണ്ടെന്നും, മെഡിക്കൽ രേഖകൾ ഇതിന് തെളിവെന്നുമാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. ഗുളിക എത്തിച്ചത് കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നും, രാഹുലിൻ്റെ സുഹൃത്തിനെ കണ്ടെത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. 20 പേജോളം വരുന്ന മൊഴിയാണ് പെൺകുട്ടി അന്വേഷണസംഘത്തിന് നൽകിയത്.