Kottayam

വലവൂർ സഹകരണ ബാങ്കിൽ കോടിക്ക് മുകളിൽ കുടിശിഖ ഉള്ളവരെ കാണാതെ ചെറുകിട കർഷകർക്കെതിരെ ജപ്തി നടപടികളുമായി രംഗത്തെത്തുന്നത് നിർത്തണം :ബെന്നി വെള്ളരിങ്ങാട്ട്

പാലാ :വലവൂർ സർവീസ് സഹകരണ ബാങ്കിൽ കോടിക്ക് മുകളിൽ കുടിശിഖ ഉള്ളവരെ ജപ്തി നടപടികൾ സ്വീകരിക്കാതെ  ചെറുകിട കർഷകർക്കെതിരെ ജപ്തി നടപടികളുമായി രംഗത്തെത്തുന്നത് നിർത്തണമെന്ന്  ബെന്നി വെള്ളരിങ്ങാട്ട്:പാലാ മീഡിയാ അക്കാദമിയുടെ പടയോട്ടം എന്ന സ്ഥാനാർഥി സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു 20 ട്വന്റി സ്ഥാനാർഥി ബെന്നി വെള്ളരിങ്ങാട്ട്.

കരൂർ  പഞ്ചായത്തിലെ കരൂർ ഏഴാം വാർഡിലെ സ്ഥാനാർത്ഥിയായാണ് ബെന്നി വെള്ളരിങ്ങാട്ട് മത്സരിക്കുന്നത്.രാഷ്ട്രീയ സ്ഥിരം മുഖങ്ങളുടെ അർത്ഥമില്ലാത്ത വാക്കുകളിൽ വിശ്വസിച്ച കരൂർ ജനതയിന്ന് ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാത്തവരായി മാറിയെന്നു ജനങ്ങൾ തന്നോട് പറഞ്ഞെന്നു ബെന്നി പറഞ്ഞു .വാർഡിനു ലഭിച്ച ഫണ്ട് അടുത്ത വാർഡിലേക്ക് വക മാറ്റി ചിലവഴിച്ച സ്ഥിതി വിശേഷവും ഈ വാർഡിനു സ്വന്തമാണ് .

ഗ്രാമീണ റോഡുകൾ താറുമാറായി കിടക്കുന്ന അവസ്ഥ എന്റെ വാർഡിലും ഉണ്ട് .ഒന്ന് ടാറിങ് നടത്തിയാൽ ഒരു വര്ഷം കഴിയുമ്പോൾ വീണ്ടും ചെയ്യേണ്ട അവസ്ഥയിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് അഴിമതി നടത്തി റോഡുകൾ എന്നും കുളമാക്കുന്ന അവസ്ഥയിലാണ്.ഈ സാഹചര്യം മാറിയേ പറ്റൂ .കിഴക്കമ്പലത്ത് 50 വര്ഷം ഒരു റോഡ് നിലനിൽക്കുമെങ്കിൽ എന്തുകൊണ്ട് നമുക്കും അങ്ങനെ ആയിക്കൂടാ.ജനങ്ങൾ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു.ഈ മാറ്റത്തിനായാണ് 20ട്വന്റി 12 സ്ഥാനാര്ഥികളെയുമായി രംഗത്ത് എത്തിയിരിക്കുന്നത് .

ഈ വാർഡിലെ സ്ഥാനാർത്ഥിയാണ് ഞാൻ ,എനിക്ക് എല്ലാവരേയും സുപരിചിതമാണ്. എന്നാൽ വാർഡിലില്ലാത്തവരാണ് തനിക്കെതിരെ മത്സരിക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം കരൂർ പോസ് സ്റ്റോഫീസ് മാറ്റുവാനുള്ള നടപടിക്കെതിരെ 20 ട്വൻ്റി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി താൻ പൊതു പ്രവർത്തന രംഗത്തുണ്ട്.

പോണാട് പബ്ളിക് ലൈബ്രറി പ്രസിഡണ്ട് ,ഹരിത പുരുഷ സ്വാശ്രയ സംഘം പ്രസിഡണ്ട് ,മേരി മാത്യ പബ്ളിക് സ്കൂൾ പി.ടി.എ പ്രസിഡണ്ട് ,വെള്ളരിങ്ങാട്ട് കുടുംബയോഗം പ്രസിഡണ്ട്.കരൂർ പള്ളി കൈക്കാരൻ ,പള്ളി കമ്മിറ്റിയംഗം ,പിതൃവേദി പ്രസിഡണ്ട് ,എന്നീ നിലകളിൽ വിവിധ കാലഘട്ടങ്ങളിൽ താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് പാലാ മീഡിയാ അക്കാ ഡമിയുടെ പടയോട്ടം എന്ന സ്ഥാനാർത്ഥി സംവാദ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് കരൂർ പഞ്ചായത്തിൽ കരൂർ വാർഡിൽ മത്സരിങ്ങ 20 ട്വൻറി സ്ഥാനാർത്ഥി ബെന്നി വെള്ളരിങ്ങാട്ട് അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top