പാലാ നഗരസഭാ വാർഡ് 17.പന്ത്രണ്ടാം മൈൽ വാർഡിൽ യു ഡി എഫിന് റിബൽ സ്ഥാനാർഥി രംഗത്തെത്തി.കോൺഗ്രസ് പ്രവർത്തകർ തന്നെ മുൻകൈ എടുത്താണ് രഞ്ജു പന്നിപ്പള്ളിൽ എന്ന വനിതയെ സ്ഥാനാർഥി ആക്കിയിട്ടുള്ളത് .

ഇന്ന് ഉച്ചയോടെ മുൻ കൗൺസിലർ ലിസ്സിക്കുട്ടി മാത്യു ;മാത്തുക്കുട്ടി എന്നിവരുടെ സമീപത്തു നിന്നാണ് രഞ്ജു നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്.യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി ഇവിടെ അർജുൻ സാബു ആണ് .അദ്ദേഹവും നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു .എൽ ഡി എഫ് ഇവിടെ സനലിനെയാണ് സ്ഥാനാർഥി ആക്കിയിട്ടുള്ളത്.