ഹൈദരാബാദ്: ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തമ്മില്‍ വാക്ക്പോരുണ്ടാകുന്നത് പതിവാണ്.

വാക്ക് തര്‍ക്കം മുറുകുന്നതും അവതാരക ഇടപെടുന്നതും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഒരു ചാനല്‍ ചര്‍ച്ച പാര്‍ട്ടി പ്രതിനിധികള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ അവസാനിക്കുന്നത് അത്ര സാധാരണമല്ല.
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ യോയോ ടിവിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്, ബിജെപി പ്രതിനിധികള്‍ തമ്മിൽ കയ്യേറ്റം ഉണ്ടായത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം യോയോ ടിവി ഒരു ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ എക്‌സില്‍ പങ്കുവച്ച കയ്യേറ്റത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.