പാലാ :പാലാ നഗരസഭയിൽ എൽ ഡി എഫ് സീറ്റ് ചർച്ചയിൽ നിന്നും എൻ സി പി കോട്ടയം ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ ഇറങ്ങി പോയി .എൻ സി പി ക്ക് നിലവിൽ ഒരു സീറ്റുള്ളത് നൽകാൻ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ചാണ് എൻ സി പി പ്രതിനിധി ആയെത്തിയ ബെന്നി മൈലാടൂർ ഇറങ്ങി പോയത്.

കഴിഞ്ഞ നഗരസഭയിൽ എൻ സി പി യുടെ ക്ളോക്ക് ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഷീബാ ജിയോ അതിനു ശേഷം എൻ സി പി യുമായി ബന്ധപ്പെട്ടിട്ടില്ല എന്ന ന്യായീകരണത്തിലാണ് എൻ സി പി ക്കു സീറ്റ് നിഷേധിച്ചത് .അവരെ സിപിഐഎം പോഷക സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനിൽ അംഗമാക്കുകയും ചെയ്തിരുന്നു .ഇപ്പോൾ അവിടെ മത്സരിക്കാൻ നിയുക്തനായിരിക്കുന്നതു സിപിഐഎം പാലാ ലോക്കൽ കമ്മിറ്റി മെമ്പർ റോയി ഫ്രാൻസിസ് ആണ് .
അതുകൊണ്ടു തന്നെ എൻ സി പി യുടെ വാദ മുഖങ്ങൾ വിലപ്പോയില്ല .പാലാ എൽ ഡി എഫിൽ ഇപ്പോൾ സിപിഐഎം ;സിപിഐ ;കേരളാ കോൺഗ്രസ് എം എന്നീ കക്ഷികൾക്ക് മാത്രമേ സീറ്റ് ലഭിച്ചിട്ടുള്ളൂ.യു ഡി എഫിൽ റിബൽ ശല്യമുള്ള പാലാ വാർഡ് പ്രശ്നത്തിൽ യു ഡി എഫ് ഉത്തരം കിട്ടാതെ ഉഴലുമ്പോൾ ;എൽ ഡി എഫിന് അത് മുതലെടുക്കാൻ പോലും സാധിക്കുന്നില്ല എന്ന ഘട്ടത്തിലായിരിക്കയാണ് കാര്യങ്ങൾ .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ