പാലാ :വലവൂർ ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനിൽ കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് എൽ ഡി എഫ് സ്ഥാനാർത്ഥിയാകും.രാത്രിയോടെയാണ് പാർട്ടി നിർദ്ദേശം ലഭിച്ചതെന്ന് ടോബിൻ കെ അലക്സ് നോട് അടുത്ത കേന്ദ്രങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞു.

വലവൂർ ഡിവിഷനിലെ എൽ ഡി എഫ് സ്ഥാനാര്ഥിത്വത്തിനായി കേരള കോൺഗ്രസിൽ കടുത്ത മത്സരമാണ് നടന്നത്.കുടക്കച്ചിറ ഗ്രാമ പഞ്ചായത്ത് മെമ്പർ സാജു വെട്ടത്തേട്ട് ;കരൂർ മണ്ഡലം പ്രസിഡണ്ട് മാടപ്പാട്ട് കുഞ്ഞുമോൻ ,ചാക്കോച്ചൻ വെള്ളാമ്പൽ എന്നിവരാണ് ഈ സീറ്റിൽ കണ്ണ് വച്ചിരുന്നത് എങ്കിലും നറുക്ക് വീണത് ടോബിൻ കെ അലക്സിനാണ് .മുത്തോലി സ്വദേശിയായ ഈ സൺഡേ സ്‌കൂൾ അധ്യാപകൻ നാളെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കും .
ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ടോബിൻ കെ അലക്‌സിന്റെ പഴയ സഹ പ്രവർത്തകനായ അലൻ കക്കാട്ടിൽ ആണ് .വലവൂർ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ യു ഡി എഫിൽ ഏറ്റവും കൂടുതൽ വോട്ട് സമാഹരിച്ചത് അലൻ കക്കാടനായിരുന്നു.വലവൂർ തന്നെയാണ് അലന്റെ സ്വദേശം.

തങ്കച്ചൻ പാലാ
കോട്ടയം മീഡിയ