ശബരിമലയിൽ കുടിവെള്ളം പോലും കിട്ടാനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലയുന്നു.

സർക്കാർ ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു. പത്മകുമാറിനെ തൊടാൻ തയ്യാറാകുന്നില്ല . ഇയാൾ ഇപ്പോഴും കറങ്ങി നടക്കുന്നുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് ബിജെപി വലിയ നേട്ടം ഉണ്ടാക്കും. ക്രൈസ്തവ ജനസംഖ്യ അനുസരിച്ച് അതാത് പ്രദേശങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തിന് തന്നെ ആണ് കൂടുതൽ സീറ്റ് നൽകിയത്. അതാണ് ബിജെപിയുടെ ഐഡന്റിറ്റി.

സ്ഥാനാർഥി പട്ടികയിൽ എല്ലാവർക്കും സ്ഥിരമായി സീറ്റ് കൊടുക്കാൻ ആകില്ല. പ്രമീളക്ക് സീറ്റ് നൽകിയപ്പോളും മറ്റ് ചിലര്‍ പരാതി പറഞ്ഞിരുന്നു. പാലക്കാട് LDF ഉം UDF ഉം ശക്തി അല്ല. തർക്കങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ല.