പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ സ്ഥാനാർത്ഥിയാകും.

പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിൽ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങും. നേരത്തെ ഇതേ ഡിവിഷനിൽ സിപിഐ പ്രതിനിധിയായിരുന്നു ശ്രീനാദേവി.
ഇന്ന് രാവിലെയാണ് അവർ കോൺഗ്രസിൽ ചേർന്നത്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീനാദേവിയെ അധ്യക്ഷൻ സണ്ണി ജോസഫും ദീപദാസ് മുൻഷിയും മുതിർന്ന നേതാക്കളും ചേർന്നു ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

വൈകീട്ട് പത്തനംതിട്ട ഡിസിസിയിൽ വച്ച് പാർട്ടി അംഗത്വം സ്വീകരിച്ചു.