പാലായിലെ പൊതുപ്രവർത്തക രംഗത്തെ സജ്ജീവ സാന്നിധ്യമായിരുന്ന ചുങ്കപ്പുര പി പോത്തൻ നിര്യാതനായി .72 വയസ്സായിരുന്നു .സംസ്ക്കാരം നാളെ 11 നു കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.

ബാങ്ക് ജീവനക്കാരനായിരുന്നു .പിന്നീട് വക്കീൽ ഗുമസ്തനായും ജോലി നോക്കിയിരുന്നു.അവസാന അഞ്ചു വര്ഷം പാലാ മിനി സിവിൽ സ്റ്റേഷൻ പരിസരങ്ങളിൽ ആയിരുന്നു ജീവിതം. ജീവിത സായാഹ്നത്തിൽ സ്വന്തമായി അധ്വാനിച്ച് പത്ത് രൂപാ ഉണ്ടാക്കാമല്ലോ അതാ ഞാൻ ഇങ്ങനെ ഇവിടെ വരുന്നവരെയൊക്കെ ഫോം പൂരിപ്പിക്കാനായി സഹായിക്കുന്നത് എന്നായിരുന്നു പി പോത്തൻ എന്ന നന്മ മരത്തിന്റെ ഭാഷ്യം .
സാമൂഹ്യ ഇടപെടലുകൾക്കായി പൗരസമിതി ഉണ്ടാക്കുകയും;അതിന്റെ ഊടും പാവുമായി പ്രവർത്തിച്ചു പൊതുജന ഉപകാരപ്രദമായ പല ഇടപെടലുകളും പി പോത്തൻ നടത്തിയിട്ടുണ്ട് .കഴിഞ്ഞ കിഴതടിയൂർ ബാങ്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ
