കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് കോട്ടയത്തെ കെഎസ്‌യു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കോട്ടയം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് അതൃപ്തി അറിയിച്ച് കെഎസ്‌യു രംഗത്തെത്തിയത്.

പ്രവര്‍ത്തകരെയും നേതാക്കളെയും തഴഞ്ഞതിനെതിരെ കെഎസ്‌യു നേതൃത്വം പ്രതിഷേധം അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിസിസി പ്രസിഡന്റിന് കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ കെ എന്‍ നൈസാം കത്ത് അയച്ചു. കത്തിന്റെ പകര്‍പ്പ് ലഭിച്ചു.

കെഎസ്‌യു ജില്ലാ കമ്മിറ്റിക്ക് യാതൊരു പരിഗണനയും നല്‍കിയില്ലെന്നാണ് പ്രധാന പരാതി. കെഎസ്‌യു ജില്ലാ നേതാക്കളെ പൂര്‍ണ്ണമായും തഴയുന്ന സാഹചര്യമുണ്ടെന്നും കത്തില്‍ പറയുന്നു.