മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ചാരംകുത്തിൽ വാഹനാപകടത്തിൽ 17 വയസുകാരി മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പുൽപ്പറ്റ തോട്ടേക്കാട് സ്വദേശി ഗോപിനാഥൻ്റെ മകൾ ഗീതികയാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന കസിൻ മലപ്പുറം പൂകൊളത്തൂർ സ്വദേശി മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് പാലക്കാട് ദേശിയ പാതയിൽ ബൈക്കും പാലക്കാട് ഭാഗത്തേക്ക് പോവുന്ന തമിഴ്നാട് റജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 11:30 ഓടെ ബൈക്കിൽ ഇവർ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു.