കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് എറണാകുളം ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.

13 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ആകെ 28 സീറ്റുകളില്‍ 22 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ആറ് സീറ്റുകളില്‍ ഘടകകക്ഷികള്‍ മത്സരിക്കും. ജിന്റോ ജോണ്‍ അങ്കമാലി തുറവൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കും.

കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് പുല്ലുവഴിയില്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്നുണ്ട്.