പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.

ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ബിനു തോമസിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്പാണ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്.

വിശ്രമിച്ചിട്ട് വരാമെന്ന് പറഞ്ഞ് ക്വാട്ടേഴ്‌സിലേക്ക് പോയ ബിനുവിനെ ഏറെനേരം കഴിഞ്ഞും കാണാതെ വന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ബിനു തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.