Kottayam

നാമമാത്ര പലിശയോടു കൂടിയ പത്തു കോടി രൂപ ബറോഡ ബാങ്കിൻ്റെ കിസാൻ പഖ്‌വാഡ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിൻ്റെ രൂപതാ തല ഉദ്ഘാടനം നടന്നു

കുറവിലങ്ങാട് :പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും കർഷക ദളങ്ങൾക്കും കാർഷിക രംഗത്ത് ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാമമാത്ര പലിശയോടു കൂടിയ പത്തു കോടി രൂപ ബറോഡ ബാങ്കിൻ്റെ കിസാൻ പഖ്‌വാഡ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിൻ്റെ രൂപതാ തല ഉദ്ഘാടനം നടന്നു. സ്വയം സഹായ സംഘ- സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് – എസ്. എച്ച് ജി-അംഗങ്ങൾക്കും കർഷക ദളങ്ങളിലെ മെമ്പർമാർക്കും പ്രയോജനപ്പെടുത്താവുന്ന വായ്പയുടെ ഒന്നാം ഘട്ട വിതരണ ഉദ്ഘാടനം കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ വെച്ച് ബറോഡാ ബാങ്കിൻ്റെ എറണാകുളം റീജിയൺ ജനറൽ മാനേജർ പ്രേംജിത്കുമാർ.ഡി നിർവ്വഹിച്ചു.

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. മർത്ത് മറിയം പാരീഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിൽ നിർവ്വഹിച്ചു. ബറോഡ ബാങ്ക് സോണൽ ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ്കുമാർ കേശവൻ, പി.എസ്. ഡബ്ലിയു.എസ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, സോണൽ ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, ബറോഡ ബാങ്ക് റീജിയൺ മാനേജർ മിനി സി.ജി, കാർഷിക വിഭാഗം ഇൻചാർജ് കുമാർ പ്രഭാകർ , പി.എസ് ഡബ്ലിയു.എസ് സോൺ കോർഡിനേറ്റർ ലിജി ജോൺ എന്നിവർ പ്രസംഗിച്ചു. അഗ്രിമ കാർഷിക വിപണിയിൽ ലഭ്യമാകുന്ന ബറാവാഫ്രൂട്ട് ഫലവൃക്ഷ തൈകളുടെ വിപണനോദ്ഘാടനവും സമ്മേളന മദ്ധ്യേ നടന്നു.

ബറോഡ ബാങ്ക് മാനേജർമാരായ വിഷ്ണു സന്തോഷ്, സിമി എസ് മേനോൻ, ലക്ഷ്മിദാസ്, ജോബിൻ. കെ എം , അഖിൽ ജോൺസ്, ജയ്സൺ ജോസഫ്, പി. എസ്.ഡബ്ലിയു.എസ് പ്രോജക്ട് ഓഫീസർ ടോണി സണ്ണി, കോർഡിനേറ്റർമാരായ സൗമ്യാ ജയിംസ്, ജിജി സിൻ്റോ , റീജാ ടോം, ഷൈനി ജിജി, ഷിജി മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top