Kottayam

ദമ്പതികളായ മുൻചെയർമാനും ചെയർപേഴ്സണുംകേ.കോൺ (എം) നു വേണ്ടി വീണ്ടും കളത്തിലിറങ്ങും.


പാലാ: ദമ്പതികളായ മുൻ പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനും
ഭാര്യ മുൻ ചെയർപേഴ്സൺ അഡ്വ. ബെറ്റി ഷാജുവും വീണ്ടും കേരള കോൺഗ്രസ് (എം) നു വേണ്ടി മത്സരത്തിനിറങ്ങുന്നു.
ഷാജു തുരുത്തൻ നഗരസഭാ രണ്ടാം വാർഡായ മുണ്ടുപാലത്തും ബെറ്റി ഒന്നാം വാർഡായ പരമലക്കുന്നിലുമാണ് എൽ.ഡി.എഫ് മുന്നണിക്കായി മത്സരിക്കുക.
ഇരുവരും നഗരസഭാ കൗൺസിലർമാരായി കാൽ നൂറ്റാണ്ട് പിന്നിട്ട വരും.
ഷാജു ഒരു തവണയും ബെറ്റി രണ്ട് തവണയും ചെയർപേഴ്സൺ പദവി അലങ്കരിച്ചിട്ടുണ്ട്.
ബെറ്റി വനിതാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മീനച്ചിൽ സഹകരണ ഭൂ പണയബാങ്ക് ഡയറക്ടറും കൂടിയാണ്.
ഷാജുവും സഹകാരിയാണ്. ഇവരുണ്ടെങ്കിൽ മറ്റൊരു പ്രതിനിധി മുണ്ടുപാലത്തിനും പരമലകുനിന്നും വേണ്ട എന്നതും ചരിത്രമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top