കോഴിക്കോട് നരിക്കോട്ടേരിയിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. 3 പേർക്ക് പരുക്കേറ്റു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.

ഇന്നലെ സിപിഐഎം നേതാവിനെയും കുടുംബത്തെയും ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചിരുന്നു. ഇതിന് പിറകെയാണ് വീണ്ടും സംഘർഷം. പരുക്കേറ്റവർ നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ കോഴിക്കോട് നാദാപുരത്ത് സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. തമ്മിൽ തല്ലലിൽ ആറുപേര്‍ക്ക് പരുക്കേറ്റു.

നാദാപുരം പതിനൊന്നാം വാർഡിലെ സ്ഥാനാർത്ഥിനിർണയത്തിൽ ഇടപെട്ടുവെന്നാരോപിച്ച് പാർട്ടി പ്രവർത്തകനായ ഭവിലാഷിനെ ബ്രാഞ്ച് സെക്രട്ടറി സജീവന്‍റെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്നാണ് ആരോപണം.