പാലാ : മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ ആരംഭിച്ച വിശ്വമോഹനം പരിപാടി തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്‌സ്മാൻ ജസ്റ്റിസ് കെ രാമകൃഷ്ണൻ ഉത്‌ഘാടനം ചെയ്തു. ദീർഘദൂര യാത്രികരായ അയ്യപ്പ ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സൗജന്യമായി തന്നെ നൽകുന്നതാണ്.

അന്നദാന മാഹാത്മ്യം പ്രചരിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെ തത്വമസി എന്ന അന്നദാന പദ്ധതിയിലൂടെ തീർത്ഥാടന കാലയളവിൽ രാവിലെ 10 മണി മുതൽ അന്നദാനം നൽകുവാനുള്ള നടപടികളും പൂർത്തിയായി.
തീർത്ഥാടകരുടെ സൗകര്യാർത്ഥം ദേവപ്രസാദങ്ങളായ അപ്പവും അരവണയും 24 മണിക്കൂറും വഴിപാട് കൗണ്ടറിലൂടെ ലഭ്യമാകും ദേവസ്വം പ്രസിഡന്റും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി നായർ, പാലാ ഡി വൈ എസ് പി കെ സദൻ, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് എന്നിവർ പ്രസംഗിച്ചു.
