India

ഡല്‍ഹി സ്‌ഫോടനം: ഡോ.ഉമറിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന

ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കി തുടങ്ങി സൈന്യം. സ്‌ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡോ. ഉമര്‍ നബിയുടെ വീടി ഇടിച്ച് നിരത്ത്. പുല്‍വാമയിലെ വീടാണ് ഇന്ന് പുലര്‍ച്ചയോടെ സുരക്ഷാസേന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കിയത്.

തീവ്രവാദ സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഭാഗമാണ് ഉമര്‍ എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വീട് തകര്‍ത്തത്. വീട്ടിലുണ്ടായിരുന്ന അടുത്ത ബന്ധുക്കള്‍ പോലീസ് കസ്റ്റഡിയിലാണ്. മറ്റുളളവരെ മാറ്റിയ ശേഷമാണ് വീട് തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെയും വീട് തകര്‍ക്കുന്ന നടപടി സ്വീകരിച്ചിരുന്നു. ഇതുതന്നെയാണ് ഡല്‍ഹി കേസിലും ആവര്‍ത്തിച്ചിരിക്കുന്നത്.

പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുമായി ഒത്തുനോക്കിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്. തിങ്കളാഴ്ച നടന്ന സഫോടനത്തില്‍ 13 പേര്‍ മരിക്കുകയും 20-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്‌ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top