കാണക്കാരി -കാണക്കാരി ഗവ. വി.എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്കീം – കാണക്കാരി പബ്ലിക് ലൈബ്രറിയും കൂടി സംയുക്തമായി ഇന്ന് ലൈബ്രറി ഹാളിൽ വെച്ച് സൗജന്യ ആയുർവേദ ക്യാമ്പ് നടത്തി. പി.റ്റി.എ പ്രസിഡന്റ് ആർ.രാജേഷി ന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് ഇ.എൻ. ഗോപാലകൃഷ്ണൻ ഉൽഘാടനം നിർവ്വഹിച്ചു.

ഡോ.ബിനോജ്.കെ, ലൈബ്രറി ട്രഷറർ കെ മൻമഥൻ എന്നിവർ ആശംസകളും . ഗവ. ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ . രജിത . ആർ സ്വാഗതവും പ്രോഗ്രാം ഓഫീസർ സാജേഷ് പി.കെ കൃതഞ്ജതയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി കടപ്പൂർ ഗവ. ആയുർവേദ ആശുപത്രിയിൽ നിന്നും വിതരണം ചെയ്തു.