മീനച്ചിൽ : മീനച്ചിൽ ഗ്രാമത്തിലെ ഒരു കൊച്ചുസ്കൂളായ എയ്ഡഡ് സ്കൂളിൽ സ്കൂൾ ലീഡർമാരെ കണ്ടെത്തുന്നതിന് ഇലക്ഷൻ നടത്തപ്പെട്ടു .

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇലക്ഷൻ നടക്കുന്ന ഈ സമയത്ത് എത്തരത്തിലാണ് ഇലക്ഷൻ നടക്കുന്നത് എന്നുള്ള ബോധ്യം കുട്ടികൾ ഉറപ്പിക്കുന്നതിനു കൂടിയാണ് .പൊതു ഇലക്ഷന്റെ അതേ രീതിയിൽ കുട്ടികൾക്ക് ഇലക്ഷൻ നടന്നത്. മത്സരാർത്ഥികൾ കൂടുതൽ എല്ലാ കുട്ടികളും എടുത്തു എത്തി വോട്ട് അഭ്യർത്ഥിച്ചു അവരവരുടെ ചിഹ്നവും പരിചയപ്പെടുത്തി.
തുടർന്ന് നവംബർ 12 ബുധനാഴ്ച രാവിലെ 10 മണിക്ക് വോട്ടിംഗ് നടന്നു . വോട്ടിംഗ് ബൂത്തിന്റെ ചാർജ് ബഹുമാനപ്പെട്ട അധ്യാപകർ വഹിച്ചു.വോട്ടിങ്ങിനു ശേഷം സ്കൂൾ പ്രധാനാധ്യാപിക കൊച്ചുറാണി ഫലം പ്രഖ്യാപിച്ചു. സ്കൂൾ ലീഡർമാരായി ആര്യൻ പി.ആർ , ഉത്തര ഗിരീഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.വിജയിപ്പിച്ച സഹപാഠികൾക്ക് വിജയിച്ചവർ പ്രത്യേകം നന്ദി അറിയിച്ചു.

ഇലക്ഷൻ പ്രക്രിയകൾക്ക് സ്കൂൾ പ്രഥമ അധ്യാപിക കൊച്ചു റാണിമാത്യു , സീനിയർ അസിസ്റ്റൻറ് ജീനാമോൾ ജേക്കബ്, അധ്യാപകരായ സി.ടെസി MMM ,ലിൻറ്റു ജോസ്, മാർട്ടിൻ തോമസ്,ആൽബിൻ ജോണി എന്നിവർ നേതൃത്വം നൽകി