പാലാ:ജീവിതസായാഹ്നത്തിൽ തനിച്ചായ /വൃദ്ധ വയോജനങ്ങളെ സംരക്ഷിക്കുന്ന /പാലായിലെ ആദ്യത്തെ അഗതിവൃദ്ധമന്ദിരം/ സെയിന്റ് വിൻസൻറ് പ്രൊവിഡൻസ് ഹൗസ് പാലാ.
വാർദ്ധക്യത്തിൽ തനിച്ചായ സഹോദരി സഹോദരന്മാർക്ക് കാരുണ്യ തണലേകുന്ന ഈ അഗതി മന്ദിരം / ഇന്ന് കാരുണ്യ ശുശ്രൂഷയുടെ 70 വർഷം പൂർത്തിയാക്കുന്നു . 1954 ഡിസംബർ 11ന് /കിഴതടിയൂർ CMI ആശ്രമത്തിൻ്റെ ആദ്യപ്രീയോർ ആയ/ ബഹുമാനപ്പെട്ട ആൻഡ്രൂസ് പുണോലിലച്ചൻ്റെ പിൻതുണയോടെ/ വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ അംഗങ്ങളുടെ തീവ്രമായ ആഗ്രഹത്താലും/ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ ആശീർവ്വദത്താലും ആരംഭിച്ച ഒരു അഗതിമന്ദിരം ആണിത്. ഒരു വർഷത്തിനുശേഷം ഇതിൻ്റെ ഭരണ ചുമതല സെന്റ് വിൻസെൻറ് ഡി പോൾ സൊസൈറ്റി/ പാലായിലുള്ള സി എം ഐ ആശ്രമത്തെ ഏൽപ്പിച്ചു. ഏകദേശം 28 വർഷത്തോളം CMI ആശ്രമത്തിൻ്റെ മേൽനോട്ടത്തിലായിരുന്ന ഈ വൃദ്ധ മന്ദിരത്തിൻ്റെ ചുമതല പിന്നീട് എസ് ഡി സിസ്റ്റേഴ്സിനെ ഏല്പിച്ചു.
1927 ൽ ആലുവയ്ക്ക് അടുത്ത് ചുണങ്ങംവേലിയിൽ /ധന്യൻ വർഗീസ് പയ്യപ്പിള്ളിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസ സമൂഹമാണ് എസ് ഡി അഥവാ അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം. അഗതികളും മർദിതരും ദരിദ്രരുമായ സഹോദരങ്ങൾക്ക് /ക്രിസ്തുവിൻറെ കരുണാർദ്രസ്നേഹം പകരുക എന്നതാണ്/ എസ് ഡി യുടെ ചൈതന്യം .എസ് ഡി ഇന്ന് അഞ്ചു ഭൂഖണ്ഡങ്ങളിൽ /പതിമൂന്നു രാജ്യങ്ങളിലായി /രണ്ടായിരത്തോളം അംഗങ്ങളുമായി ക്രിസ്തുവിന്റെ കരുണാർദ്ര സ്നേഹത്തിന് സാക്ഷ്യം നൽകുന്നു . ചങ്ങനാശേരി ആസ്ഥാനം ആയുള്ള സെയിന്റ് ജോസഫ് പ്രോവിൻസിൻ്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് സെയിന്റ് വിൻസൻറ് പ്രൊവിഡൻസ് ഹൗസ് . എസ് ഡി സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾ കണ്ട് ആകൃഷ്ടനായ സി എം ഐ ആശ്രമത്തിലെ അന്നത്തെ പ്രിയോരായിരുന്ന ബഹുമാനപ്പെട്ട ജോസഫ് ആയിത്തമറ്റം അച്ചൻ വഴിയാണ് SD സിസ്റ്റേഴ്സ് പാലായിൽ എത്തുന്നത് . SD ഈ സ്ഥാപനം ഏറ്റെടുത്തിട്ട് ഇന്ന് 40 വർഷങ്ങൾ പൂർത്തിയാക്കുന്നു. പാലായിൽ ഇന്ന് SD യ്ക്ക് ആറ് മഠങ്ങൾ ഉണ്ട്. SD സെൻ്റ്ജോസഫ് പ്രോവിൻസിൻ്റെ ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ദീപ്തി ജോസിന്റെയും ഈ സ്ഥാപനത്തിൻറെ പ്രസിഡന്റും കോട്ടയം ജൂവനയിൽ ജസ്റ്റിസ് ബോർഡ് അംഗവുമായ അഡ്വക്കേറ്റ് Sr. jyothis ൻ്റെയും,സുപ്പീരിയർ സി.അമല അറയ്ക്കലിൻ്റെയും നേതൃത്വത്തിൽ ഇന്ന് ഈ സ്ഥാപനം ഭംഗിയായി മുന്നോട്ടു പോകുന്നു. ദൈവത്തിൻറെ അനന്തമായ പരിപാലനയിലശ്രയിച്ചുകൊണ്ട് അനാഥരും പാവപ്പെട്ടവരും രോഗികളുമായ 60 വയസ്സിന് മുകളിലുള്ള അറുപതോളം സ്ത്രീ പുരുഷന്മാർക്ക് സൗജന്യമായി ഇവിടെ പരിചരണം നൽകുന്നു. സ്വന്തമായി യാതൊരു വരുമാനമാർഗ്ഗവും ഇല്ലാത്ത ഈ സ്ഥാപനം സുമനസ്സുകളുടെ സഹായത്താൽ ആണ് നാളിതുവരെ പ്രവർത്തിച്ചു വന്നത്.
..എസ് ഡി യുടെ അത്മായ കൂട്ടായ്മയായ Friends of the Destitute ഇവിടെയും സജീവമായി പ്രവർത്തിക്കുന്നു . ഇവിടുത്തെ റെസിഡന്റിൽ അസോസിയേഷൻ ഭാരവാഹികൾ ,വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ ,മുൻസിപ്പൽ കൗൺസിലർ ,മാതൃ-പിതൃ വേദി അംഗങ്ങൾ ,അയൽവാസികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ ഇതിലെ അംഗങ്ങൾ ആണ്. ശ്രദ്ധേയമായ ദൈവ പരിപാലനയുടെ .ഈ കാരുണ്യ ഭവനം, അനേകർക്ക് പ്രചോദനവും മാർഗദർശനവും നൽകുന്ന ഒരു ഭവനം കൂടി ആണ്.

2025 നവംബർ 15 -ാം തീയതി മൂന്നുമണിക്ക് സെയിന്റ് വിൻസൻറ് ഹൗസിൽ വെച്ച് ഈ സ്ഥാപനത്തിൻറെ സപ്തതിയും വയോജന ദിനാചരണവും ആഘോഷിക്കുന്നു . ഈ കുടുംബ സംഗമത്തിലേക്ക് ഏവരെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു .
മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ :
മദർ സുപ്പീരിയർ:സിസ്റ്റർ അമല അറയ്ക്കൽ എസ് ഡി
സിസ്റ്റർ മേരി ജയിൻ എസ് ഡി
സിസ്റർ ആനീസ് വാഴയിൽ എസ് ഡി
ബിജോയ് മണർകാട്ട്
ജോസ് പാലിയേക്കുന്നേൽ
ജോബ് അഞ്ചേരിയിൽ
ഫിലിപ്പ് വാതക്കാട്ടിൽ
സോജൻ കല്ലറയ്ക്കൽ
ജോസഫ് മറ്റം
