കൊച്ചി: പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്രയിൽ ആയിരുന്നു സംഭവം.

ഇന്ന് പുലര്‍ച്ചെ അല്ലപ്ര കമ്പനിപ്പടിയിൽ വെച്ചായിരുന്നു സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചത്.
അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

മലയാളികളും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പടെയുള്ള 20ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടൻ തന്നെ സമീപവാസികളും നാട്ടുകാരും ചേർന്ന് ആണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡിൽ ഗതാഗത തടസ്സമുണ്ടായി.