Kerala

കേരളാ കോൺഗ്രസ് (എം) പരാതിപ്പെട്ടപ്പോൾ;സിപിഐ(എം) നിയുക്ത സ്ഥാനാർത്ഥി വീടുകയറ്റം നിർത്തി

പാലാ :മുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പേ വീട് കയറി വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർത്ഥിയെ ഘടക കക്ഷി പരാതിപ്പെട്ടപ്പോൾ വീട് കയറ്റം നിർത്തിച്ചു .പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്തിലെ കരൂർ വാർഡിലാണ് സംഭവം .എൽ ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പേ സിപിഐഎം  സ്ഥാനാർഥി വീട് കയറി വോട്ട് അഭ്യർത്ഥന തുടങ്ങിയിരുന്നു .

എന്നാൽ കേരളാ കോൺഗ്രസ് കണ്ണ് വച്ച ഈ സീറ്റിൽ സിപിഐ എം നിയുക്ത സ്ഥാനാർഥി ജയൻ കൊല്ലമ്പറമ്പിൽ വീട് കയറി വോട്ട് അഭ്യർത്ഥിച്ചത് കേരളാ കോൺഗ്രസ് എമ്മുകാർ ക്ഷുഭിതരാക്കി.അവർ ഉടനെ തന്നെ മന്ത്രി വി എൻ വാസവനെ പോയി കണ്ടു പരാതി ഉന്നയിക്കുകയായിരുന്നു .ഉടനെ തന്നെ വാസവന്റെ നിർദ്ദേശം താഴേക്ക് പോയി.വീട് കയറി കൊണ്ടിരുന്ന സിപിഐഎം സ്ഥാനാർഥി വീട് കയറാതെ പോണാട്ടിലുള്ള തന്റെ വസതിയിലേക്ക് പോവുകയും ചെയ്തു .ഈ സിപിഐഎം സ്ഥാനാർഥി 2015 മുതൽ 2020 വരെ കേരളാ കോൺഗ്രസ് എമ്മിന്റെ മുൻ പഞ്ചായത്ത് മെമ്പറായിരുന്നു .

അടുത്ത കാലത്തായിരുന്നു ഇദ്ദേഹം സിപിഐ എം ലേക്ക് മാറിയത് .ഇതിൽ കേരളാ കോൺഗ്രസ് എമ്മുകാർ ഖിന്നരായിരുന്നു .പക്ഷെ നേരെയങ്ങു ചെന്ന് സിപിഐഎം നോട്  പ്രതിഷേധിക്കാൻ ഭയപ്പാടായിരുന്നു .ഏതായാലും ജയനെ വീട്ടിൽ കയറ്റിയെന്ന ആഹ്ളാദത്തിലാണ്  കേരളാ കോൺഗ്രസ് എമ്മുകാർ.വലവൂർ സഹകരണ ബാങ്കിൽ വൈസ് പ്രസിഡണ്ട് സ്ഥാനം സിപിഐ എം ചോദിച്ചിട്ട് മാണി ഗ്രൂപ്പുകാർ നൽകിയിരുന്നില്ല അതിന്റെ അനുരണനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന്  കരുതുന്നവർ ഏറെയുണ്ട്.

കഴിഞ്ഞ ദിവസം നടന്ന കരൂരിലെ സീറ്റ് ചർച്ച അലസി പിരിഞ്ഞിരുന്നു.സിപിഐ മൂന്ന് സീറ്റ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ സിപിഐഎം ഇത് സമ്മതിച്ചില്ല .വലവൂർ വെസ്റ്റ് വനിതാ സംവരണവും ;അന്തീനാട് ഹരിജൻ സംവരണവും നൽകാമെന്നാണ് സിപിഐഎം നിലപാട്.എന്നാൽ ഏഴു ജനറൽ സീറ്റുകളിൽ ഒരെണ്ണവും മറ്റു രണ്ടെണ്ണവുമാണ് സിപിഐ ആവശ്യപ്പെടുന്നത് .കൂടിയ വാർഡ് ഞങ്ങടെ നിലവിലുള്ള വാർഡ് വെട്ടി മുറിച്ചാണ് ഉണ്ടാക്കിയതെന്നും അത് കൊണ്ട് തന്നെ ആ വാർഡുകൾ തങ്ങൾക്കു അവകാശപ്പെട്ടതാണെന്നാണ് സിപിഐഎം നിലപാട്.സീറ്റു ചർച്ചയിൽ ഒരുവേള സിപിഐ ക്കു ഓട്ടോ റിക്ഷയിൽ കൊള്ളാനുള്ള ആളെ ഉള്ളൂവെന്നും സിപിഐഎം പരിഹസിച്ചു .അറിയാൻ പാടില്ലാഞ്ഞിട്ടല്ല അതെ നാണയത്തിൽ പ്രതികരിക്കാൻ ഞങ്ങളില്ലാ എന്ന് സിപിഐ പ്രതിനിധി തിരിച്ചടിക്കുകയും ചെയ്തു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top